മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം നടേശാ.

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ?  പൈലിയാരാ? സ്മരണ വരുത്താം നടേശാ.
May 18, 2025 09:53 AM | By PointViews Editr

                     സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡൻ്റായിട്ട് കുറച്ചു ദിവസങ്ങളായി എങ്കിലും കോൺഗ്രസ് ഒരുക കൃസ്ത്യാനിയെ തലപ്പത്ത് കേറ്റിയിരുത്തിതിനെപരിഹസിച്ച് മതിയാകാതെ തുള്ളി വിറയ്ക്കുകയാണ് മാധ്യമപരിഷകളും വിജയൻ ചെംകാവി പാർട്ടികളും കാസപോലെയുള്ള അവിഹിത ജനിതക സംഘടനകളും. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ട്രോളുകളും വർഗീയ അധിക്ഷേപങ്ങളും വരെ ഇപ്പോഴും നിറയുകയാണ്. സണ്ണി എന്നൊരു കൃസ്ത്യാനികെപിസിസി പ്രസിഡൻ്റായാൽ എന്തോ കുഴപ്പമുണ്ടെന്നാണ് ഈ വിലാപക്കാരുടെ ഒക്കെ വിശദീകരണം. എന്താണ് ഈ കൃസ്ത്യാനിക്കുള്ള കുഴപ്പം? സണ്ണി കൃസ്ത്യാനിയായത് കുഴപ്പമായെന്ന് ആദ്യം കണ്ടെത്തിയത് കൊല്ലത്തെ പഴയൊരു ചാരായം വാറ്റുകാരനും കള്ളകാച്ചുകാരനും കമ്യൂണിസ്റ്റ് കാരനുമായിരുന്ന ഒരു നടേശനാണ്. ആളിപ്പം പഴയ വാറ്റുകാരൻ മാത്രമല്ല, ഒരു സമുദായത്തിൻ്റെ നേതാവാണ്. ബാറും കീറും മാത്രമല്ല മകന് സ്വന്തമായി നടത്താൻ ബിഡിജെഎസ് എന്നൊരു പ്രൈവറ്റ് ലിമിറ്റഡ് രാഷ്ട്രീയ പാർട്ടിയുമുണ്ട്. പകൽ മുഴുവൻ ബിജെപിക്ക് കൗപീനം കഴുകി കൊടുക്കുകയും രാത്രിയിൽ വിജയൻ പാർട്ടിയുടെ അടുക്കളയിൽ ഉഴുന്നാട്ടിക്കൊടുക്കുകയും ചെയ്ത് അത്യാവശ്യം മൈക്രോ ഫിനാൻസ് എൻ ക്രോച്ച്മെൻറുമായൊക്കെ നടപ്പാണ് നടേശൻ. മദ്യം ഉണ്ടാക്കരുത് ഉപയോഗിക്കരുത് വിൽക്കരുത് എന്ന് പഠിപ്പിച്ച യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിൻ്റെ സമുദായത്തിൻ്റെ നടയിൽ തന്നെയിരുന്ന് മദ്യവിൽപന നടത്തുന്ന മഹാനാണ് നടേശൻ. ജാതി ചോദിക്കരുതെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും പ്രഖ്യാപിച്ച മഹാനായ ശ്രീ നാരായണ ഗുരുവിൻ്റെ സമുദായ സംഘടനയുടെ തലപ്പത്ത് കയറിയിരുന്ന് ജാതി ചോദിക്കുകയും പറയുകയും അതിനെ വർഗ്ഗീയതയുടെ അങ്ങേയറ്റത്ത് എത്തിച്ച് മറ്റുള്ളവർക്ക് നേരേ തുപ്പുകയും തൂറുകയും ചെയ്യുന്ന വൃത്തികെട്ടവൻ. ആ സമുദായം എന്ത് പിഴച്ചതിന്? ഈ ചീഞ്ഞളിഞ്ഞ നീർക്കോലിയെ പിന്തുടർന്ന് മാലിന്യം പെറുക്കുന്ന മാധ്യമങ്ങൾ എന്തൊരു ദയനീയം! ഇയാളെയൊക്കെ ചുമക്കാൻ നടക്കുന്ന മാധ്യമങ്ങൾ ഈ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം സമൂഹം തന്നെ ചർച്ച ചെയ്യണം. സുറിയാനി കൃസ്ത്യാനി കെപിസിസി പ്രസിഡൻ്റാകുന്നതിൽ അശ്ലീലം ചികയുന്ന നടേശൻ്റെ മകൻ ഓടിക്കുന്ന പഞ്ചർ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് ഒരു ഓർത്തഡോക്സ് കൃസ്ത്യാ നിയായിരുന്നു. എന്തൊരു ഗതികേടാ നടേശാ......നടേശൻ ഒരു ബിസിനസ്കാരനും സാമൂഹിക പ്രവർത്തകനുമാണെന്നാണ് വിക്കിപീഡിയ പറയുന്നത്.' ഇവനൊക്കെ എന്ത് ബിസിനസുകരനാണ്! ഇവനൊക്കെ എന്ത് സാമൂഹിക പ്രവർത്തകനാണ്!


നടേശൻ്റെ വർഗീയ വളിപ്പ് ചുമന്നു നടക്കുന്നതിൽ മുൻപിൽ ഉള്ളത് പക്ഷെ മകൻ്റെ താൽക്കാലിക പഞ്ചർ പാർട്ടിയുടെ കൂലി തൊഴിലാളികളായ സിപിഎമ്മുകാരാണ് എന്നതാണ് മറ്റൊരു തമാശ. അവറ്റകൾ നടേശനേക്കാൾ ദുരന്തമാണ്. എങ്ങനെ ആകാതിരിക്കും? വിജയൻ്റെയല്ലേ അനുയായികൾ. ചവിട്ടു കൊണ്ടാൽ പോലും പ്രത്യേക ഏക്ഷൻ എടുത്ത് ഞരങ്ങുന്ന വിജയൻ്റെ അണികൾ എന്നാൽ മണിച്ചിത്രതാഴിലെ കാട്ടുപറമ്പൻ ചേട്ടൻ്റെ (പപ്പുവിൻ്റെ)പകർപ്പുകളാണ്. അവറ്റകളുടെ ദേശീയ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബിയെ കുറിച്ച് അവർക്ക് അറിയില്ല. എം.എ.ബേബി എന്നേ അവറ്റകൾക്കറിയു. നല്ല ഒന്നാന്തരം ലത്തീൻ കത്തോലിക്കാ കൃസ്ത്യാനിയാണ് ഈ എം.എ.ബേബി എന്ന് പറയപ്പെടുന്നവൻ. മറിയം അലക്സാണ്ടർ ബേബിയെ ദേശീയ സെക്രട്ടറിയെന്ന് വിളിച്ച് വിപ്ലവം നടത്തുന്ന സിപിഎമ്മുകാരനാണ് സണ്ണി ജോസഫിനെ കാണുമ്പോൾ ഒരു അസ്കിത. ജോർജ് കുര്യൻ എന്നൊരു നസ്രാണിയെ കേന്ദ്ര മന്ത്രിയാക്കി ചുമന്നു നടന്നാണ് ബിജെപി കോൺഗ്രസിനേയും ക്രിസ്ത്യൻ സഭകളേയും വിമർശിക്കുന്നത്. ഇനി ക്രിസ്ത്യൻ സമുദായത്തേയും കോൺഗ്രസിനെയും കെപിസിസി പ്രസിഡൻ്റ് പദവിയുടെ പേരിൽ പരിഹസിക്കുന്ന നടൻ്റെ മകൻ എന്നവകാശപ്പെടുന്ന തുഷാർ വെള്ളാപ്പള്ളി നടേശൻ്റ വീട്ടുമുറ്റത്ത് നടത്തുന്ന ബി ഡി ജെ എസിൻ്റെ വൈസ് പ്രസിഡൻ്റ് ആരായിരുന്നു നടേശ? കണ്ണൂർ കാരൻ പൈലി വാത്യാട്ട്. ആരാ ആ പൈലി എന്ന് ഒന്ന് പറഞ്ഞു കൊടുക്ക് നടേശാ. പഴയൊരു കോൺഗ്രസുകാരൻ. ഓർത്തഡോക്ക് ക്രിസ്ത്യൻ സഭയുടെ മുൻ ട്രസ്റ്റി ബോർഡംഗം. എന്തിനാ നടേശാ മകൻ്റെ രാഷ്ട്രീയ കറക്കു കമ്പനിയുടെ തലപ്പത്ത് ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിയെ കയറ്റിയിരുത്തിയിട്ട് കോൺഗ്രസിനെ നോക്കി പാഴ കാട്ടുന്നത്? ക്രിസ്ത്യാനിയുടെ വോട്ട് കണ്ടിട്ടു തന്നെയാണ് നടേശാ, നിങ്ങളുടെ മോൻ്റെ കറക്കു കമ്പിനിയിൽ പൈലിയെന്ന നസ്രാണിയെ പ്രതിഷ്ഠിച്ച് നിങ്ങൾ ചുമക്കുന്നത്. അതിൻ്റെ പേരിൽ മുതലെടുത്ത് തന്നെയാണ് ഇപ്പോൾ നിങ്ങളുടെ സവർണ ബന്ധുവായി മാറിയ ബിജെപി കേരളത്തിൽ വോട്ട് പിടിക്കാൻ ശ്രമിക്കുന്നതും. എന്താ നടേശാ താങ്കൾക്കും മക്കൾക്കും അളിയൻമാരായി മാറിയ ബിജെപിക്കും ചുമക്കാവുന്ന നസ്രാണിയെ കോൺഗ്രസ് ചുമന്നാൽ കുഴപ്പം? മറിയം അലക്സാണ്ടർ ബേബിയെ ചുമക്കുന്ന വിജയൻസ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളയ്ക്ക് എന്തിനീ അസ്കിത? ബേബിയും ഭാര്യയും തിരഞ്ഞെടുപ്പ് കാലത്ത് മെത്രാസനങ്ങൾ കയറിയിറങ്ങി ഭക്തിപ്പാട്ടു പാടി വോട്ട് പിടച്ചതൊന്നും മറക്കല്ലേ നടേശാ. ബിജെപി കുര്യനേം കൂട്ടി സുരേഷിനെ ചുമന്ന് തൃശൂര് കൊണ്ടുപോയി മാതാവിന് മകുടം ചാർത്തി വേഷം കെട്ടിച്ചതും ഇത്രേക്രിസ്ത്യാനിയുടെ വോട്ട് പിടിക്കാനാണെന്ന് പടിഞ്ഞാറേ കോട്ടയിലെ മനോ വിഭ്രാന്തി ചികിത്സാ കേന്ദ്രത്തിൽ ബോധമില്ലാതെ കിടക്കുന്നവർക്ക് പോലും അറിയാം. എന്നിട്ടും നടേശനും സി പി എമ്മും ബിജെപിയും ഒക്കെ ഒട്ടകപക്ഷി കളിച്ചു നടക്കുന്നതാണ് ദുരന്തം.

നടേശന് വലിയ വിവരമില്ലെന്ന സത്യം അവിടെയിരിക്കട്ടെ. നടേശനും കൂട്ടർക്കും ഈ കോൺഗ്രസിനെയും കൃസ്ത്യൻ സഭയേയും അത്രയ്ക്ക് സ്മരണയില്ലാതായതിനാൽ ചില ചരിത്ര സത്യങ്ങൾ കൂടി ഓർമിപ്പിക്കാം. 1924 മാർച്ച് 30ന് വൈക്കം ക്ഷേത്രത്തിന് മുന്നിൽ അയിത്തത്തിനെതിരെ നടത്തിയ സമരത്തെ കുറിച്ച് നടേശൻ മിണ്ടില്ല. 1100 മകരം ' 23 ന് തിരുവിതാംകൂർ പ്രജാസഭയിൽ സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ച് അവതരിപ്പിച്ച പ്രമേയത്തെ കുറിച്ചും നടേശൻ മിണ്ടില്ല. കാര്യമെന്താ? നടേശൻ ചരിത്രം പഠിച്ചിട്ടില്ല. കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന പിണറായി വിജയനോ, സിപിഎമ്മോ അതിന് തുടക്കം കുറിച്ച വൈക്കം സത്യാഗ്രഹത്തെ കുറിച്ച് മിണ്ടില്ല. എന്തേ? മുണ്ടാത്തത് നടേശാ ? നടേശൻ ഇന്ന് പകല് താങ്ങുന്ന ബിജെപി ക്കോ രാത്രി ചുമക്കുന്ന സി പി എമ്മിനോ ആ സമരത്തിൽ ഒരു പങ്കുമില്ല. നടേശനും കൊച്ചുപിച്ചയടക്കം രാപകൽ കയറിയിറങ്ങി നിരങ്ങുന്ന സമുദായ സംഘടനയ്ക്ക് ആ സമരത്തിൽ ഉള്ള പങ്ക് പോത്തിനെ പിടിച്ച മുതലയുടെ പുറത്തിരുന്ന തവളയുടെ ബന്ധം മാത്രമാണുള്ളത്. പക്ഷെ വൈക്കം സത്യാഗ്രഹത്തിൻ്റെ സമരം ആസൂത്രണം ചെയ്യുന്നതിൽ നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ ബാരിസ്റ്റർ ജോർജ് ജോസഫ് ഉണ്ട്, ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് പുറമേ ഭജേതരം മാത്തുണ്ണി, കുരുവിള മാത്യു, സെബാസ്ത്യൻ പൂവത്തുംമൂട്ടിൽ എന്നീ കൃസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന് നടേശനറിയില്ലെങ്കിലും കേരളകൗമുദിയുടെ ആർക്ക് വൈസിൽ നോക്കി പഠിക്കൂ.

അവർണർക്ക് വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശം തേടിയല്ല സമരം തുടങ്ങിയത്. ക്ഷേത്ര ചുറ്റുമതിലിന് പുറത്തെ വഴിയിലൂടെ ഉന്നത ജാതിക്കാരുടെ ശല്യമില്ലാതെ, ആട്ടും തുപ്പും, മർദ്ദനവും പിഴയും ശിക്ഷയും ഏൽക്കാതെ നടക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടിയായിരുന്നു സമരം. അങ്ങനെ നടക്കാൻ അവകാശമില്ലാത്തവരുടെ കൂടെ നടേശൻ ഇന്ന് ഞെളിഞ്ഞിരിക്കുന്ന സംഘടന പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽ പെട്ടവരും ഉണ്ടായിരുന്നു നടേശാ. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി 1100 മകരം 23 ന് തിരുവിതാംകൂർ പ്രജാസഭയിൽ പ്രമേയം അവതരിപ്പിച്ചത് കോൺഗ്രസായിരുന്നു നടേശാ. ആ പ്രമേയത്തെ പിന്തുണച്ച് വാദിച്ചത് കൃസ്ത്യാനികളായ ഫാ. വെട്ടിക്കാപ്പള്ളി, പോൾ വി ഡാനിയേൽ, ജോൺ നിധീരി, ഷെവലിയർ ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ, കെ.സി.മാമ്മൻമാപ്പിള എന്നിവരായിരുന്നു നടേശാ. നടേശൻ്റ സമുദായത്തിൽ പെട്ടവർക്ക് ധൈര്യത്തോടെ വൈക്കം ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിൻ്റെ പുറത്തേ വഴിയിലൂടെ നടക്കാൻ പറ്റാത്ത അക്കാലത്തും മേൽപ്പറഞ്ഞ കൃസ്ത്യാനികൾക്ക് അതേ വഴിയിലൂടെ സധൈര്യം നടക്കാൻ കഴിയുമായിരുന്നു നടേശാ! എന്നിട്ടും അവർ നടേശൻ്റെ മുൻ തലമുറയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തു, അറസ്റ്റ് വരിച്ചു, മർദ്ദനമേറ്റു, ജയിലിൽ കിടന്നു. 603 ദിവസമാണ് സമരം നടന്നത്. അതിൽ പേര് പറയപ്പെടാത്ത 100ൽ അധികം കൃസ്ത്യാനികൾ പങ്കെടുത്തു ജയിലിൽ കിടന്നു. ആ സമരം സംഘടിപ്പിച്ചത് എസ് എൻ ഡി പിയോ കത്തോലിക്കാ സഭയോ നായർ സമുദായമോ ഒന്നുമല്ല. വൈക്കം സത്യാഗ്രഹം നടത്തിയത് നടേശൻ ഇന്ന് പുഛത്തോടെ പരിഹസിക്കുന്ന ആ കോൺഗ്രസുണ്ടല്ലോ, അതെ, അതേ ഇന്ത്യൻ നാഷനൽ കോൺഗ്രസാണ് വൈക്കം സത്യാഗ്രഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അന്നു മുതൽ കിട്ടിയ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് സമുദായ നേതൃത്വത്തിൽ കയറിയിരുന്ന് പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന നടേശൻ ഒരു കാര്യം കൂടി ഓർന്നു വയ്ക്കുന്നത് നല്ലതാ. താങ്കൾക്ക് കള്ള് കാച്ചാനും വിൽക്കാനും സമുദായ പേര് ദുരുപയോഗം ചെയ്ത് വിലസാനും ഒക്കെ അവകാശം ലഭിക്കാൻ ദേശീയ സ്വാതന്ത്ര്യ സമരം നടത്തിയ പ്രസ്ഥാനത്തിൻ്റെ പേര് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്നാണ്. അത് സ്ഥാപിച്ചത് ഒരു ക്രിസ്താനിയായിരുന്നെടാ ഉവ്വേ. അദ്ദേഹം ത്തിൻ്റെ പേരാണ് അലൻ ഒക്ടേവിയൻ ഹ്യൂം. അതായത് എ.ഒ. ഹ്യും. അതു കൊണ്ട് നടേശാ, വല്ലാതങ്ങ് കോൺഗ്രസിനെയും ക്രിസ്ത്യൻ സഭയേയും ഒക്കെ ഒലത്താൻ വരല്ലേ.... വന്നാൽ സ്വന്തം തറവാടിത്തത്തിൻ്റെ പേരിൽ അവകാശപ്പെടാൻ നടേശൻ്റ വാറ്റ് കേന്ദ്രത്തിൽ ഒരു കൂക്കയുമില്ല. ഒന്നും . ഇപ്പോൾ നടേശനും ഫാമിലിയും അനുഭവിച്ചവകാശമാക്കി വച്ചിട്ടുള്ള സൗകര്യങ്ങളെല്ലാം കോൺഗ്രസിൻ്റെ അവകാശ സമര പോരാട്ടങ്ങളുടെ നന്മകളെ പറ്റിച്ചും വഞ്ചിച്ചും ഉണ്ടാക്കിയതാണ് എന്നും കൂടി ഓർത്തോളുക നടേശാ.

Who is Mariam Alexander Baby? Who is George Kurian? Who is Paili? Let me remind you, Natesha

Related Stories
അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

May 16, 2025 01:56 PM

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ...

Read More >>
അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!

Apr 22, 2025 01:54 PM

അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!

അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും...

Read More >>
കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

Apr 14, 2025 09:18 PM

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന്...

Read More >>
അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

Apr 12, 2025 09:25 PM

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ...

Read More >>
ജപ്തി ലേലങ്ങൾ നാടിനെ കൊല്ലുന്നുവോ?

Apr 2, 2025 02:17 PM

ജപ്തി ലേലങ്ങൾ നാടിനെ കൊല്ലുന്നുവോ?

ജപ്തി ലേലങ്ങൾ നാടിനെ...

Read More >>
ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു ഭീഷണി..

Mar 21, 2025 02:48 PM

ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു ഭീഷണി..

ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു...

Read More >>
Top Stories